ലിംഗഭേദമില്ലാതെ കേരളത്തിലെ പ്രേക്ഷകർ ഒരുപോലെ ഇരുന്നു കാണുന്ന പരിപാടിയാണ് മലയാള പരമ്പരകൾ. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ അൽപ്നേരം വിശ്രമിക്കാൻ കേരളത്തിലെ വീട്ടമ്മമാർക്ക് ഇത് തന്നെ ധാരാളമാണ്. ഇപ്പോൾ സ്ത്രീകൾ കൂടാതെ പുരുക്ഷമാരും കാണുന്നു എന്നതാണ് മറ്റൊരു സത്യം. അതിന്റെ പ്രധാന ഉദാഹരണങ്ങളാണ് പരസ്പരം, സാത്വനം തുടങ്ങിയ പരമ്പരകൾ.
നിലവിൽ ഏഷ്യാനെറ്റ് ടീവിയിൽ സംപ്രേഷണം ചെയുന്ന കുടുബ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് കുടുംബവിളക്ക്. മലയാള സിനിമയുടെ അഹങ്കാരമായ മോഹൻലാൽ കേന്ദ്ര കഥാപാത്രമാക്കി നിരവധി താരങ്ങൾ അണിനിരണ സിനിമയായിരുന്നു തന്മാത്ര. തന്മാത്രയിലെ മോഹൻലാലിൻറെ നായികയുടെ വേഷം കൈകാര്യം ചെയ്തിരുന്ന മീര വാസുദേവനാണ് കുടുബവിലക്കിലും പ്രധാന വേഷത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ സീരിയലിന് മികച്ച സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുള്ളത്.
താരമൂല്യമുള്ള നടി പരമ്പരയിൽ എത്തുമ്പോൾ വില്ലൻ വേഷത്തിലെത്തുന്നത് ശരണ്യ ആനന്ദ് ആണ്. ആദ്യ വില്ലൻ കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് മറ്റൊരു നടിയാണെങ്കിലും ചില കാരണത്താൽ പിന്മാറിയതോടെ ശരണ്യ കടന്നു വരുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ശരണ്യയെ പ്രേക്ഷകർ ഏറ്റെടുത്തത്. നടിയുടെ മികച്ച അഭിനയ പ്രകടനത്തിൽ നല്ല പ്രതികരണങ്ങളായിരുന്നു തേടിയെത്തിയിരുന്നത്.
മലയാളത്തിൽ ചുരുക്കം സിനിമകളിൽ സഹതാരമായി ശരണ്യ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ മാത്രമല്ല സൈബർ മേഖലയിലും ശരണ്യ നിറസാന്നിധ്യമാണ്. വില്ലൻ നടി പങ്കുവെക്കുന്ന റീൽസും, പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ശരണ്യ കൈമാറിയ റീൽസ് വീഡിയോയാണ് ഓരോ ആരാധകന്റെ മനം നിറയ്ക്കുന്നത്. റീൽസിൽ സാരീയിൽ ശാലീന സുന്ദരിയായിട്ടാണ് ശരണ്യ മാധ്യമങ്ങളിൽ പ്രേത്യക്ഷപ്പെട്ടത്.