കുട്ടിനടിയായി വെള്ളിത്തിരയിലെത്തിയ സനുഷയെ അറിയാത്ത കുറഞ്ഞ ചില മലയാളികൾ മാത്രമേ ഇന്ന് കേരളത്തിലുള്ളത്. 2000 മുതലാണ് ബാലതാരമായി സനുഷ ചലചിത്രങ്ങളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയത്. മലയാള സീരിയലുകളിൽ വേഷം ചെയ്തോണ്ടിരിക്കുമ്പോളായിരുന്നു ബിഗ്സ്ക്രീനിലേക്ക് അഭിനയിക്കാൻ ഭാഗ്യം തേടിയെത്തുന്നത്. മമ്മൂട്ടി രണ്ട് കഥാപാത്രങ്ങളായി ആരാധകരുടെ മുമ്പാകെ എത്തിയ ദാദ സാഹിബ് എന്ന ചിത്രത്തിലൂടെയാണ് സനുഷ ആദ്യമായി സിനിമയിൽ മുഖം പ്രദേർശിപ്പിക്കുന്നത്.
പിന്നീട് അങ്ങോട്ട് മിനിസ്ക്രീൻ മേഖല ഒഴിവാക്കി ബിഗ്സ്ക്രീനിൽ സജീവമാവുകയായിരുന്നു. എക്കാലത്തെയും ഹിറ്റ് പടങ്ങളായ മീശമാധവൻ, ലാലേട്ടന്റെ മാമ്പഴക്കാലം, മമ്മൂക്കയുടെ കാഴ്ച എന്നീ സിനിമകളിൽ നല്ല ബാലവേഷങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു. ചെറുപ്പത്തിൽ തന്നെ മികച്ച കുട്ടിനടിയ്ക്കുള്ള അവാർഡ് സനുഷ തന്റെ പേരിൽ സ്വന്തമാക്കിയിരുന്നു. പിന്നീടായിരുന്നു ബാലതാരങ്ങളിൽ മൂല്യമുള്ള അഭിനയത്രിയായി സനുഷ മാറുന്നത്.
ഒരു ഇൻഡസ്ട്രിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് മേഖലയിലും തന്റെ കൈയൊപ്പ് വ്യക്തമായിപതിപ്പിക്കാൻ സനുഷയ്ക്ക് സാധിച്ചു. നായിക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തത് മലയാള ഇൻഡസ്ട്രിയിലെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്ന ദിലീപിന്റെ ഒപ്പമായിരുന്നു. മിസ്റ്റർ മരുമകൻ ചിത്രത്തിലായിരുന്നു കേന്ദ്ര കഥാപാത്രമായി സനുഷ ആരാധകരുടെ മുമ്പാകെ എത്തിപ്പെട്ടത്. പിന്നീട് എണ്ണമറ്റ ബിഗ്സ്ക്രീൻ ചിത്രങ്ങളിലും നായികയായി പ്രേത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോൾ സിനിമകളിൽ സനുഷയ്ക്ക് അവസരം കുറവാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് ആരാധകരെ ഞെട്ടിച്ചു കൊണ്ട് എത്താറുണ്ട്. ഇപ്പോൾ സനുഷയെ പുതിയ മേക്കോവറിലാണ് ആരാധകർക്ക് കാണാൻ പറ്റുന്നത്. വെള്ള സാരീയിൽ പശ്ചാത്തല ഗാനത്തോടപ്പം ഡാൻസ് ചെയുന്ന സനുഷയെ സിനിമ ലോകം ഇരുകൈകൾ നീട്ടി സ്വീകരിച്ചിരിക്കുകയാണ്.