ഡാൻസ് പ്രാക്റ്റീസ് വീഡിയോ പങ്കുവച്ച് നടി നവ്യ നായർ..! വീഡിയോ കാണാം..

നൃത്തത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരികയും ചെയ്ത താരമാണ് നടി നവ്യ നായർ. നവ്യയുടെ അരങ്ങേറ്റം 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ ആയിരുന്നു. നവ്യ അഭിനയ രംഗത്തേക്ക് കടന്നുവന്നത് നായിക വേഷം ചെയ്ത് കൊണ്ട് തന്നെയാണ് . ഏറെ ഭാഗ്യവതിയായ നായിക എന്നും താരത്തെ വിശേഷിപ്പിക്കാം. കാരണം മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന സമയത്ത് താരത്തിന് ലഭിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാള ചലച്ചിത്രരംഗത്തെ ഹിറ്റ് സിനിമകളിൽ ചിലതാണ്. അത് മലയാള സിനിമയിലെ മുൻനിര നായിക പദവിയിലേക്ക് നവ്യ എന്ന നായികയെ ഉയർത്താൻ സഹായിച്ചു. അഭിനയത്തിന്റെ ആരംഭത്തിൽ തന്നെ നവ്യയ്ക്ക് ലഭിച്ച മികച്ച ഹിറ്റ് ചിത്രങ്ങളാണ് ഇഷ്ടം, മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയവയെല്ലാം . താരത്തിന്റെ കരിയറിലെ പൊൻതൂവൽ ആയി മാറിയ വേഷമാണ് നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം .

മലയാള സിനിമയിൽ 2010 വരെ സജീവമായി തുടർന്ന താരം തൻറെ വിവാഹത്തോടെ ചലച്ചിത്ര ലോകത്തോട് വിട പറഞ്ഞു. താരത്തെ വിവാഹം ചെയ്തത് മുംബൈ മലയാളി സന്തോഷാണ് . ഒരു മകനും താരത്തിനുണ്ട്. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ വിവാഹത്തിനുശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നു എങ്കിലും താരത്തിന്റെ ആ ചിത്രം വേണ്ടത്ര ശ്രദ്ധ നവ്യയ്ക്ക് നേടി കൊടുത്തില്ല. പിന്നീട് മലയാളം ടെലിവിഷൻ പ്രോഗ്രാമുകളിൽ 2021 മുതൽ നവ്യ സജീവമായി. വീണ്ടും പ്രേക്ഷകർ ഈ നായികയെ ഏറ്റെടുത്തു. 2022 ൽ ഒരുത്തി എന്ന ചിത്രത്തിൽ വേഷമിട്ടു. ഈ ചിത്രത്തിലെ താരത്തിന്റെ രാധാമണി എന്ന സ്ത്രീകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിൽ ദൃശ്യത്തിന്റെ കന്നട പതിപ്പിലും നവ്യ അഭിനയിച്ചിരുന്നു.

ടെലിവിഷൻ പ്രോഗ്രാമുകളിലും സിനിമകളിലും സജീവമായ നവ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തൻറെ സാന്നിധ്യം അറിയിച്ചു . തൻറെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകർക്കായി നവ്യ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നവ്യ തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച താരത്തിന്റെ പുതിയ വീഡിയോ . കലയുടെയും കലാകാരന്മാരുടെയും ഒത്തുചേരൽ എന്ന് കുറിച്ചുകൊണ്ടാണ് ഡാൻസ് പരിശീലിക്കുന്ന തന്റെയും സുഹൃത്തുക്കളുടെയും വീഡിയോ നവ്യ പങ്കു വെച്ചിട്ടുള്ളത്. ഭാഗ്യലക്ഷ്മി ഗുരുവായൂർ , പ്രബൽ കെ ബി ജിതിൻ, ധർമ്മ തീർത്ഥൻ,വിനോദ് ചന്ദ്ര, ഉദയശങ്കർ ലാൽ, ധനലക്ഷ്മി , ശ്രുതി ശ്രുതകീർത്തി തുടങ്ങിയ കലാകാരന്മാരും കലാകാരികളും ആണ് നവ്യയ്ക്ക് ഒപ്പം ഈ വീഡിയോയിൽ ഉള്ളത്. എഡിറ്റിംഗ് നിർവഹിച്ചത് രാജേഷ് സുന്ദരനാണ്.