പുഷപ്പയിലെ കിടിലൻ പാട്ടിന് ചുവടുവച്ച് മാളവിക മേനോൻ..!

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 916 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി മാളവിക മേനോൻ . സപ്പോർട്ടിംഗ് റോളുകളിൽ തിളങ്ങിയ താരം പൊറിഞ്ചു മറിയം ജോസ്, ഞാന്‍ മേരിക്കുട്ടി, ജോസഫ്, എടക്കാട് ബറ്റാലിയന്‍ 06 , നിദ്ര, ഹീറോ, തുടങ്ങിയ ചിത്രങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. 2013 ൽ പുറത്തിറങ്ങിയ ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

തുടർന്ന് ഒട്ടേറെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. മലയാളത്തിലും തമിഴിലും ആയി ഇരുപത്തി അഞ്ചോളം സിനിമകളിൽ താരം വേഷമിട്ടു. എന്നാൽ താരത്തെ തേടി എത്തിയത് കൂടുതലും സപ്പോർട്ടിംഗ് റോളുകളാണ് .
ഇനി മാളവികയുടേതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രം മോഹൻലാൽ നായകനായി എത്തുന്ന ആറാട്ടാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ് താരം. ആരാധകരോട് തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും എല്ലാം താരം പങ്ക് വെക്കാറുണ്ട്. ശ്രദ്ധേയമായ താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾക്ക് ശേഷം ഇപ്പോൾ പുതിയ ഒരു ഡാൻസ് വീഡിയോ എത്തിയിരിക്കുകയാണ് . പുഷ്‌പ എന്ന അല്ലു അർജുൻ ചിത്രത്തിലെ സാമി സാമി പാട്ടിനാണ് താരം ചുവടു വച്ചിരിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.


ചിത്രത്തിൽ സാമി സാമി എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് അല്ലു അർജുൻ രശ്മിക മന്ദാന താര ജോഡികളാണ്. ഇരുവരും ഒന്നിച്ച ഈ ഗാനത്തിന് ഈണം പകർന്നത് ദേവി ശ്രീ പ്രസാദ് ആണ്. സിജു തുറവൂർ ഈ ഗാനത്തിന്റെ മലയാളം വരികൾ തയ്യാറാക്കുകയും സിതാര കൃഷ്ണകുമാർ ഈ ഗാനത്തിന്റെ മലയാള പതിപ്പ് ആലപിക്കുകയും ചെയ്തു. ഈ ചിത്രം നിർമിച്ചത് നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവരാണ് . മിറോസ്ലാവ് കുബാ ബ്രോസെക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസാണ് .