വൺ മില്യൺ ഫോള്ളോവെർസ് ആരാധകർക്കു നന്ദി അറിയിച്ച് വീഡിയോ പങ്കുവെച്ച് മാളവിക മേനോൻ..

മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം പിടിച്ച താരസുന്ദരിയാണ് നടി മാളവിക മേനോൻ. മലയാള സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല എങ്കിലും ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരം കൂടിയാണ് മാളവിക. ഒരു സിനിമയിലെ ഏറ്റവും ചെറിയ വേഷമാണ് തന്നെ തേടിയെത്തുന്നത് എങ്കിൽ കൂടിയും മാളവിക ആ അവസരങ്ങൾ സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ ഒട്ടേറെ സിനിമകളുടെ ഭാഗമാകാൻ മാളവിക എന്ന താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആരാധകർക്ക് ഒപ്പം തന്റെ കരിയറിലെ ഒരു നേട്ടം പങ്കുവച്ചിരിക്കുകയാണ് മാളവിക. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ മാളവിക ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സ് പിന്നിട്ടതിന്റെ സന്തോഷമാണ്. തന്റെ കരിയറിലെ ഒരു വലിയ നേട്ടം എന്നാണ് മാളവിക ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒരു മില്യൺ ഫോളോവേഴ്സ് കിട്ടിയതിന്റെ സന്തോഷത്തിൽ താരം തന്റെ പുത്തൻ ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ച്ചിട്ടുണ്ട്. മാളവിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ദുബൈയിൽ നിന്നുള്ള തന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ്. ചിത്രങ്ങൾ മാത്രമല്ല ഒരു വീഡിയോയും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. മാളവിക മേനോൻ തന്റെ പോസ്റ്റിനോടൊപ്പം ഇങ്ങനെ കൂടി കുറിച്ചു. “1എം ഹൃദയവും, എന്നെ ഞാനാക്കിയ , എന്നെക്കുറിച്ച് കരുതുന്ന , എന്നെ സ്നേഹിക്കുന്ന, എന്റെ കൂടെ നിന്ന ഓരോരുത്തർക്കും നന്ദി..”, എന്ന്.

നിരവധി ആരാധകരാണ് ഒരു മില്യൺ ഫോളോവേഴ്സിനെ നേടിയതിന് താരത്തെ അഭിനന്ദിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. മാളവിക അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി, ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ പാപ്പൻ എന്ന ചിത്രത്തിലാണ് . ഇതിന് പുറമേ ഈ വർഷം റിലീസ് ചെയ്ത അഞ്ചിൽ അധികം സിനിമകളിൽ മാളവിക തന്റെ സാന്നിധ്യമറിയിച്ചു. ആറാട്ട് , പുഴു, സി ബി ഐ 5 , കടുവ, ഒരുത്തീ തുടങ്ങിയവയാണ് ആ ചിത്രങ്ങൾ. ഓരോ ചിത്രത്തിലും ചെറുതും വലുതുമായ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. നിലവിൽ നിരവധി സിനിമകളും ഹ്രസ്വ ചിത്രങ്ങളും മോഡലിംഗും സ്റ്റേജ് ഷോകളും മാളവിക എന്ന താരം ഏറെ തിരക്കിലാണ്.